ലക്ഷ്യം രണ്ടു ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി -മന്ത്രി എ.കെ. ശശീന്ദ്രന്‍

അത്തോളി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി രണ്ടു ലക്ഷം ഹെക്ടര്‍ സ്ഥലത്ത് പുതുതായി നെല്‍കൃഷി ആരംഭിക്കുകയാണ് സര്‍ക ്കാര്‍ ലക്ഷ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് അന്നശ്ശേരി പാക്കവയലില്‍ പന്തീരായിരംപറ നെല്ല് പരിപാടിയുടെ നെല്‍വിത്തിടല്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൃഷിവകുപ്പ്, ഹരിത മിഷൻ, ആത്മ, തൊഴിലുറപ്പ് പദ്ധതി, കര്‍ഷക പങ്കാളിത്തം എന്നിവയിലൂടെയാണ് കര്‍ഷകര്‍ സാമ്പത്തികസഹായം കണ്ടെത്തിയത്. ഇത് വിജയിക്കുകയാണെങ്കില്‍ നെല്‍കൃഷി ഉൽപാദന മേഖലയില്‍ 250 മെട്രിക് ടണ്‍ വിളവ് അധികമായി ഉല്‍പാദിപ്പിക്കാമെന്നു മന്ത്രി പറഞ്ഞു. വെള്ളക്കെട്ട് കാരണം കൃഷി ചെയ്യാതെ 35 വര്‍ഷമായി തരിശായി കിടന്നിരുന്ന സ്ഥലത്താണ് വിത്തിടല്‍ നടന്നത്. അന്നശ്ശേരി തോടി​െൻറ പ്രവൃത്തി ഒരുഘട്ടം പൂര്‍ത്തിയായതോടുകൂടിയാണ് പാക്കവയല്‍ കൃഷിക്ക് അനുയോജ്യമായി തീര്‍ന്നത്. പാക്കവയലില്‍ നൂറ് ഏക്കര്‍ സ്ഥലത്താണ് കൃഷിയിറക്കുന്നത്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഇന്‍ചാര്‍ജ് ടി. പുഷ്‌കരന്‍, തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ, വൈസ് പ്രസിഡൻറ് കെ.ടി. പ്രമീള, ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സീന സുരേഷ്, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രകാശൻ, ബ്ലോക്ക് അംഗം ഇ.ടി. മനോഹരന്‍, പഞ്ചായത്ത് അംഗങ്ങളായ ടി. ദിവാകരൻ, പി. ജയന്തി, പി. സുഭാഷിണി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.