ബേപ്പൂർ ബസ്​സ്​റ്റാൻഡിൽ ബി.എം.എസ് ധർണ നടത്തി

ബേപ്പൂർ: ബസ് ആൻഡ് ഹെവി വെഹിക്കിൾ മസ്ദൂർ സംഘം (ബി.എം.എസ്) നേതൃത്വത്തിൽ ബേപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ധർണ നടത്തി. യൂനിറ്റ് സെക്രട്ടറി സി. ഷിജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ബസ് മേഖലയെ സർക്കാർ സംരക്ഷിക്കുക,കോവിഡ് കാലത്ത് പണിയെടുക്കുന്ന പ്രൈവറ്റ് ബസ് തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഇൻഷുറൻസ് ഏർപ്പെടുത്തുക, ലോക്ഡൗണിൻെറ പേരിൽ തടഞ്ഞുവെച്ച ബോണസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. പ്രസിഡൻറ് വി. സഭീഷ്, പി.ശരത്ത്, കെ.പി.ലാൽകൃഷ്ണ, ആഷിക്, പ്രവീൺ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.