കൊട്ടിയൂർ വൈശാഖ മഹോത്സവം; രേവതി ആരാധന നടന്നു

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തി‍ൻെറ ഭാഗമായുള്ള നാല് ആരാധനകളിൽ മൂന്നാമത്തേതായ രേവതി ആരാധന അക്കരെ കൊട്ടിയൂരിൽ നടന്നു. ആരാധന പൂജ, സദ്യ, പാലമൃത് അഭിഷേകം, പൊന്നിൻ ശീവേലി തുടങ്ങിയ ചടങ്ങുകളാണ് രേവതി ആരാധനയുടെ ഭാഗമായി നടത്താറുള്ളത്. എന്നാൽ, കോവിഡിൻെറ പശ്ചാത്തലത്തിൽ ആരാധന പൂജയും പാലമൃത് അഭിഷേകവും നടന്നു. സന്ധ്യയോടെ നവകം, കളഭം, പഞ്ചഗവ്യം എന്നിവ സ്വയംഭൂവിൽ അഭിഷേകം ചെയ്തു. ജൂൺ 20ന് നടക്കുന്ന രോഹിണി ആരാധനയോടെ നാല് ആരാധനകളും പൂർത്തിയാകും. തുടർന്ന് ചതുശ്ശതങ്ങൾക്കും കലംവരവിനും വാളാട്ടത്തിനും കലശപൂജക്കുംശേഷം ജൂൺ 29ലെ തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.