വൃദ്ധൻ മരിച്ച നിലയിൽ

പെരളശ്ശേരി: വൃദ്ധനെ ബസ് ഷെൽട്ടറിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുരൈ സ്വദേശി പൊൻരാജാണ് മരിച്ചത്. പോക്കറ്റിൽ നിന്നും ലഭിച്ച മൊബൈൽ ഫോൺ പരിശോധിച്ചതിലൂടെയാണ് പേര് മനസ്സിലായത്. തിങ്കളാഴ്ച വൈകീട്ട് ആറര മണിയോടെ മൂന്നുപെരിയ-ചക്കരക്കല്ല് റോഡരികിലെ ഷെൽട്ടറിലാണ് മൃതദേഹം കണ്ടത്. 70 വയസ്സ് തോന്നിക്കുന്ന ഇദ്ദേഹം ഷൂ പോളിഷ് ജോലി ചെയ്യുന്ന ആളാണെന്ന് സംശയിക്കുന്നു. മൃതദേഹം കണ്ണൂർ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ചക്കരക്കല്ല് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 04972 851669.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.