അന്തർ സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചു

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് -19 പരിശോധനയുടെ ഭാഗമായി, ചെന്നൈയിൽനിന്നുവന്ന ആറുപേരുടെയും ഗുജറാത്തിൽനിന്നുവന്ന നാലു പേരുടെയും കർണാടകത്തിൽനിന്നെത്തിയ ഒരാളുടെയും സ്രവം പരിശോധനക്കായി ശേഖരിച്ചു. ആകെ 13 പേരുടെ സ്രവമാണ് ഓർക്കാട്ടേരി സി.എച്ച്.സിയിൽ കൊണ്ടുപോയി പരിശോധനക്കായി എടുത്തത്. അഴിയൂരിൽ 185 പേരാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് പഞ്ചായത്തിൽ എത്തിച്ചേർന്നത്. ഇവരിൽ 82 പേർ വീടുകളിൽ ഇപ്പോൾ നിരീക്ഷണത്തിലാണുള്ളത്. കോവിഡ് കെയർ സൻെററിലുള്ള അഞ്ചു പേരും വീട്ടുനിരീക്ഷണത്തിലുള്ള 103 പേരും നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു. പ്രവാസികളായ 40 പേരിൽ 32 പേർ വീട്ടിൽ നിരീക്ഷണത്തിലും എട്ടുപേർ കോവിഡ് കെയർ സൻെററിൽ നിരീക്ഷണത്തിലുമാണുള്ളത്. മുക്കാളി ടൗണിലെ കച്ചവടക്കാരുടെ സമയം പതിമൂന്നാം വാർഡ് ഒഴികെ അഞ്ചു മണിവരെ നിജപ്പെടുത്തിയതായി പ്രസിഡൻറ് വി.പി. ജയൻ, സെക്രട്ടറി ടി. ഷാഹുൽ ഹമീദ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.