കരുതലോടെ ഹയർ ​െസക്കൻഡറി പരീക്ഷയും സമാപിച്ചു

കോഴിക്കോട്: കോവിഡ് ഭീതി കാരണം മാറ്റിവെച്ച ഹയർ െസക്കൻഡറി പരീക്ഷകളും പൂർത്തിയായി. 45,847 പ്ലസ് വണ്‍ വിദ്യാർഥികളും 46,545 പ്ലസ് ടു വിദ്യാർഥികളുമാണ് 179 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാനുണ്ടായിരുന്നത്. ചില കുട്ടികൾ ജില്ലക്ക് പുറത്തും പരീക്ഷയെഴുതി. പ്ലസ് വണിന് മ്യൂസിക്, അക്കൗണ്ടൻസി, ജ്യോഗ്രഫി, സോഷ്യൽ വർക്, സംസ്കൃതം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരീക്ഷ. പ്ലസ് ടുവിന് ബയോളജി, ജിയോളജി, സംസ്കൃതം, ഇലക്ട്രോണിക്സ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട് മൂന്ന് ഭാഷ വിഷയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പരീക്ഷ എഴുതി. ഭൂരിപക്ഷം വിദ്യാർഥികളും സ്വന്തം വാഹനത്തിലും ഓട്ടോറിക്ഷയിലും ടാക്സിയിലുമാണ് എത്തിയത്. സ്കൂളുകളും വാഹന സൗകര്യമേർപ്പെടുത്തിയിരുന്നു. വിദ്യാർഥികൾക്കായി കെ.എസ്.ആർ.ടി.സി ബസും സർവിസ് നടത്തിയിരുന്നു. മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയാണ് വിദ്യാർഥികളെ പരീക്ഷകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നത്. അധ്യാപകര്‍ക്കും മാസ്‌ക്, ഗ്ലൗസ് എന്നിവ നല്‍കി. ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിൻെറ ഭാഗമായി സോപ്പ്, വെള്ളം എന്നിവ മുഴുവൻ സ്കൂളുകളുടെയും പ്രവേശന കവാടത്തില്‍ ഒരുക്കിയിരുന്നു. വിദേശങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വന്ന് ഗൃഹ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽനിന്നും റെഡ് സോണിൽ നിന്നുമുള്ള കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ് മുറിയും വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ് വിദ്യാർഥികൾ വേഗം വീട്ടിലേക്ക് മടങ്ങിയെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഒാേട്ടാഗ്രാഫ് കൈമാറലടക്കം ഉണ്ടായിരുന്നു. മാനാഞ്ചിറ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളിൽ തമ്മിൽ അവസാന ദിവസം നേരിയ സംഘർഷവും ഉണ്ടായി. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മാറ്റിവെച്ച എസ്.എസ്.എൽ.സി പരീക്ഷ വ്യാഴാഴ്ച പൂർത്തിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.