വീരേന്ദ്രകുമാറി​െൻറ നിര്യാണത്തില്‍ അനുശോചിച്ചു

വീരേന്ദ്രകുമാറിൻെറ നിര്യാണത്തില്‍ അനുശോചിച്ചു ഇരിട്ടി: എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തില്‍ സണ്ണി ജോസഫ് എം.എല്‍.എ അനുശോചിച്ചു. കേരള കോണ്‍ഗ്രസ് (ജേക്കബ്) യോഗം അനുശോചിച്ചു. ജില്ല പ്രസിഡൻറ് ജോസ് ചുക്കനാനി, കേരള ദലിത് ഫ്രണ്ട് ജേക്കബ് സംസ്ഥാന പ്രസിഡൻറ് വത്സന്‍ അത്തിക്കല്‍, മാത്തുക്കുട്ടി പന്തപ്പാക്കല്‍, എസ്.ജെ. മാണി, സജി കാട്ടുവിള, പ്രമോദ് മട്ടന്നൂര്‍, കെ.വി. വര്‍ഗീസ് കുളംകുത്തിയില്‍ എന്നിവര്‍ സംസാരിച്ചു. നിര്യാണത്തിൽ എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. രാജനും ജില്ല സെക്രട്ടറി അജയൻ പായവും അനുശോചിച്ചു. ലോക് താന്ത്രിക് ജനതാദള്‍ പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു. എ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സി.വി.എം. വിജയന്‍, സി. കുഞ്ഞിരാമന്‍, കെ.സി. ജോസഫ്, രതീഷ് കാരക്കണ്ടി എന്നിവര്‍ സംസാരിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ ഇരിട്ടിയില്‍ സര്‍വകക്ഷി അനുശോചന യോഗം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.