ആയുര്‍വേദ ആശുപത്രികളില്‍ ഔഷധത്തോട്ടങ്ങള്‍

കണ്ണൂർ: ഹരിത കേരള മിഷൻെറ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലും ഔഷധത്തോട്ടം നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. പിണറായി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, പിണറായി പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് തോട്ടം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള തുണിസഞ്ചികള്‍ പഞ്ചായത്ത് അംഗം അജിത മെഡിക്കല്‍ ഒാഫിസർ ഡോ. ജിജോ ജോസിന് കൈമാറി. ആദ്യഘട്ടമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലും ഔഷധത്തോട്ടങ്ങള്‍ നിര്‍മിക്കും. ജീവനക്കാരായ പി. പ്രമോദ്, കക്കോത്ത് പ്രഭാകരന്‍, ഹരിത കേരള മിഷന്‍ ആര്‍.പിമാരായ കെ. ലത, അബിജാത് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.