കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെ വളണ്ടിയർ മാരെ പരീക്ഷാ സെന്റെറിൽ നിർത്തിയത് ഗുരുതരമായ വീഴ്ച. മുസ്ലിം ലീഗ്

കോവിഡ് നിരീക്ഷണകേന്ദ്രത്തിലെ വളൻറിയർമാരെ പരീക്ഷ സൻെററിൽ നിർത്തിയത് ഗുരുതര വീഴ്ച -മുസ്ലിം ലീഗ് കണ്ണൂർ സിറ്റി: കോവിഡ് നിരീക്ഷണകേന്ദ്രത്തിലെ വളൻറിയർമാരായി സേവനമനുഷ്ഠിച്ച ഐ.ആർ.പി.സി മെംബർമാരെ ഗവ. സിറ്റി ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട സേവനത്തിന് ഉപയോഗിച്ചത് അധികാരികളുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് കണ്ണൂർ മേഖല മുസ്ലിം ലീഗ് കമ്മിറ്റി ആരോപിച്ചു. ഗവ. സിറ്റി ഹൈസ്കൂളിലാണ് ഇത്തരത്തിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ മാസങ്ങളായി വളൻറിയർമാരായിട്ടുള്ള ഐ.ആർ.പി.സി മെംബർമാരെ സേവനത്തിന് ഉപയോഗിച്ചത്. സ്കൂളിലെ ഹെഡ്മാസ്റ്ററുടെയും അതുപോലെതന്നെ പി.ടി.എ പ്രസിഡൻറിൻെറയും അറിവോടെയാണ് ഈ രീതിയിൽ ഇത്തരം ആളുകളെ സേവനത്തിനായി ഉപയോഗിച്ചത്. ഇതിലൂടെ ഇവർ ഇവരുടെ രാഷ്ട്രീയ മുതലെടുപ്പുകൂടി നടത്തുകയായിരുന്നു. മുസ്ലിം യൂത്ത് ലീഗിൻെറ ആളുകൾ പൊലീസിനോട് വിഷയത്തിൽ പരാതി കൊടുത്തപ്പോൾ പരാതി വാങ്ങാൻപോലും തയാറാകാതെ പൊലീസും കൃത്യമായ രാഷ്ട്രീയം കാണിക്കുകയാണ് ചെയ്തത്. ഈ കോവിഡ് കാലം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പാർട്ടി വളർത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന പ്രവണത പല മേഖലകളിലും കണ്ടുവരുന്നു. ഒരുപാട് കുട്ടികൾ പരീക്ഷ എഴുതുന്ന ഈ സമയത്ത് കുട്ടികളിൽ ഭീതി ഉണ്ടാക്കുന്ന രീതിയിൽ ഇത്തരത്തിൽ ഐ.ആർ.പി.സി വളൻറിയർമാരെ ഉപയോഗിച്ചത് കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഉത്തരവാദപ്പെട്ടവരോട് ആവശ്യപ്പെടുകയും കണ്ണൂർ മേഖല മുസ്ലിം ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.