മാസ്ക്​ വിതരണം

താമരശ്ശേരി ക്ലസ്റ്ററിൻെറ നേതൃത്വത്തിൽ നിർമിച്ച മാസ്ക്കുകളുടെ വിതരണോദ്ഘാടനം തോട്ടുമുക്കം സൻെറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികൾക്ക് നൽകി ജോർജ് എം. തോമസ് എം.എൽ.എ നിർവഹിച്ചു. 1000 മാസ്ക്കുകളാണ് തോട്ടുമുക്കം ഹയർ സെക്കൻഡറി കുട്ടികൾ നിർമിച്ചത്. ലോക്ഡൗൺ കാലത്ത് വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് മാസ്ക് നിർമിക്കുന്നതിനുള്ള വസ്തുക്കൾ അധ്യാപകർ വിടുകളിൽ എത്തിച്ചുനൽകുകയായിരുന്നു. കേരളത്തിൽ മൊത്തമായി 10 ലക്ഷം മാസ്കുകളാണ് ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി എൻ.എസ്.എസ് നിർമിച്ചുനൽകുന്നത്. സ്കൂൾ പ്രസിപ്പൽ എൻ. ഉമ്മർ, പ്രോഗാം ഓഫിസർ മനു ബേബി, ജിനോ മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.