എസ്.എഫ്.ഐ പ്രതിഷേധ ദിനമാചരിച്ചു

കോഴിക്കോട്: പൊതുവിദ്യാഭ്യാസ മേഖലയിലെ ആശങ്കകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് അഖിലേന്ത്യ പൊതുവിദ്യാഭ്യാസ സംരക്ഷണ ഫോറം രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിച്ചു. പ്രതിഷേധ ദിനത്തിൻെറ ഭാഗമായി കോഴിക്കോട് ഇൻകം ടാക്സ് ഓഫിസിനുമുന്നിൽ എസ്.എഫ്.ഐ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ് ഉദ്‌ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ടി. അതുൽ, പ്രസിഡൻറ് ആർ. സിദ്ധാർഥ്, സംസ്ഥാന കമ്മിറ്റി അംഗം എം. സിനാൻ ഉമ്മർ, ജില്ല ജോ. സെക്രട്ടറി ബി.സി. അനുജിത്ത്, എം. അക്ഷയ് തുടങ്ങിയവർ പങ്കെടുത്തു. ഫെലോഷിപ്പ് തുകകളും ഗ്രാൻഡുകളും വിദ്യാർഥികൾക്ക് വിതരണം ചെയ്യുക, ലോക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക, വിദ്യാർഥി പ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്ത നടപടി പിൻവലിക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് അഖിലേന്ത്യ പൊതുവിദ്യാഭ്യാസ സംരക്ഷണ ഫോറത്തിൻെറ ആഭിമുഖ്യത്തിൽ പ്രതിഷേധ ദിനം ആചരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.