ശമ്പളം ലഭിക്കാത്ത അധ്യാപകർക്ക് സഹായധനം

കുറ്റ്യാടി: കെ.എസ്.ടി.യു കുന്നുമ്മൽ സബ്ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ നിയമനാംഗീകാരവും ശമ്പളവും ലഭിക്കാതെ പ്രയാസപ്പെടുന്ന അധ്യാപകർക്ക് സഹായധനം നൽകി. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സബ്ജില്ല പ്രസിഡൻറ് കെ.പി. ശംസീർ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ ടി.കെ. മുഹമ്മദ് റിയാസ്, മലയിൽ കാസിം, കെ.കെ.സി. കുഞ്ഞബ്ദുല്ല, സബ്ജില്ല ജനറൽ െസക്രട്ടറി ടി.പി. സാജിദ്, എം. ഷഫീഖ്, കെ.പി.ആർ. അഫീഫ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.