കിടപ്പുരോഗികൾക്ക് സ്നേഹഹസ്​തം

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിൽ പാലിയേറ്റിവ് പരിചരണം ലഭിക്കുന്ന 117 കിടപ്പുരോഗികൾക്ക് ആരോഗ്യദായകമായ ഭക്ഷണ വസ്തുക്കൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. ആരോഗ്യവകുപ്പ് മുഖേന പഞ്ചായത്തി‍ൻെറ ജനകീയാസൂത്രണ പദ്ധതിപ്രകാരം നഴ്സി‍ൻെറ സേവനവും പരിചരണവും ലഭിക്കുന്ന കിടപ്പിലായ രോഗികൾക്കാണ് ലോക്ഡൗൺ കാലത്ത് ഖാഇദെ മില്ലത്ത് ചാരിറ്റബ്ൾ സൊസൈറ്റി അഞ്ചാംപീടിക കമ്മിറ്റി സഹായം നൽകിയത്. കിറ്റുകൾ ഹാരിസ് മുക്കാളി, പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയ‍ൻെറ സാന്നിധ്യത്തിൽ മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ നസീറിന് നൽകി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.