കാരന്തൂർ - മെഡിക്കൽ കോളജ് റോഡരികിൽ കക്കൂസ് മാലിന്യം തള്ളി

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തിെല 19ാം വാർഡിൽ റോഡരികിൽ സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. വൃന്ദാവൻ ബസ് സ്റ്റോപ്പിനും കൊളായ്താഴത്തിനും ഇടയിലാണ് വ്യാഴാഴ്ച അർധരാത്രി റോഡിനോട് ചേർന്ന തോട്ടിലേക്ക് മാലിന്യം തള്ളിയത്. ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗം അധികൃതരും സ്ഥലത്തെത്തി. ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് കഴുകി വൃത്തിയാക്കി ബ്ലീച്ചിങ് പൗഡർ വിതറി. കുന്ദമംഗലം പൊലീസ് കേസെടുത്തു. സമ്മാനതുക പാലിയേറ്റിവ് കെയറിന് നൽകി മുക്കം: ചേന്ദമംഗല്ലൂർ തട്ടാരത്തൊടിക കുടുംബം അവരിലെ വിദ്യാർഥികൾക്കിടയിൽ നടത്തിയ ഖുർ ആൻ മനപ്പാഠമത്സരത്തിലെ വിജയികൾ സമ്മാനത്തുക മുക്കം ഗ്രെയ്സ് പാലിയേറ്റിവ് കെയറിന് കൈമാറി മാതൃകയായി. സൂമിലൂടെ സംഘടിപ്പിച്ച മത്സരത്തിൽ ആസ്മാൻ, ആദം റാസി, സമീഹ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മുശ്താഖ്, ഹാദി ഉമർ നേതൃത്വം നൽകി. FRI MKMUC 5 തട്ടാരത്തൊടിക കുടുംബം സംഘടിപ്പിച്ച ഖുർആൻ മനപ്പാഠ മത്സരത്തിൻെറ സമ്മാനത്തുക ഹാദി ഉമറിൽ നിന്നും ഗ്രെയ്സ് പാലിയേറ്റിവ് കെയർ അംഗം ഒ. ശരീഫുദ്ദീൻ ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.