KC LEAD ബേപ്പൂര്‍, വേങ്ങേരി ഗോഡൗണുകള്‍ സപ്ലൈകോ ഏറ്റെടുത്തു

കോഴിക്കോട്: കോവിഡ് കാലത്ത് ഭക്ഷ്യഭദ്രത ഉറപ്പു വരുത്തുന്നതിൻെറ ഭാഗമായി ബേപ്പൂര്‍ സി.ഡി.എ ഗോഡൗൺ, വേങ്ങേരി കാര്‍ഷിക വിപണന സംഭരണ കേന്ദ്രത്തിനു കീഴിലെ ഗോഡൗണ്‍ എന്നിവ സപ്ലൈകോ ഏറ്റെടുത്തു. ജില്ല കലക്ടറുടെ ഉത്തരവു പ്രകാരം ഭക്ഷ്യ സംഭരണത്തിനായാണ് നടപടി. കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിന് നിലവിലുള്ള ഗോഡൗണുകള്‍ അപര്യാപ്തമായതിനാലാണ് പുതിയവ ഏറ്റെടുത്തത്. വെള്ളയിലെ അശാസ്ത്രീയ രീതിയിലുള്ള ഗോഡൗണിലാണ് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസിന് കീഴിൽ 213 റേഷന്‍ കടകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നത്. ഇവിടെയുളള തൊഴിലാളികളുടെ എതിർപ്പ് പുതിയ ഗോഡൗണുകള്‍ ഏറ്റെടുക്കാന്‍ തടസ്സമായിരുന്നു. വേങ്ങേരിയിലെയും ബേപ്പൂരിലേയും ഗോഡൗണുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളളതാണ്. പൊലീസ് സംരക്ഷണയിലാണ് ഗോഡൗണുകള്‍ ഏറ്റെടുത്തത്. ജില്ല ഭരണകൂടത്തിൻെറ നിര്‍ദേശങ്ങള്‍ പാലിച്ച് ഉത്തരമേഖലാ ഡെപ്യൂട്ടി റേഷനിങ് കണ്‍ട്രോളര്‍ വി.വി. സുനില, ജില്ല സപ്ലൈ ഓഫിസര്‍ എം.വി. ശിവകാമി അമ്മാൾ, സപ്ലൈകോ റീജനല്‍ മാനേജര്‍ രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ഗോഡൗണുകള്‍ ഏറ്റെടുത്തത്. സിറ്റി റേഷനിങ് ഓഫിസ്- സൗത്തിനു കീഴിലുളള 88 റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതിന് ബേപ്പൂരുളള ഗോഡൗണും കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫിസിന് കീഴിലുള്ള കടകളിലേക്ക് വിതരണം ചെയ്യുന്നതിനായി വേങ്ങേരിയിലുള്ള ഗോഡൗണും ഉപയോഗിക്കും. ചെറുകിട കച്ചവടക്കാർക്ക് പലിശരഹിതവായ്പയുമായി സഹകരണ ബാങ്ക് കൊടിയത്തൂർ: കോവിഡ് 19‍ൻെറ ഭാഗമായ ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാർക്ക് കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക് അതിജീവനം പലിശ രഹിത വായ്പ പദ്ധതി ആരംഭിച്ചു. നാല് മാസം പലിശരഹിതമായും തുടർന്ന് നാമമാത്ര പലിശ നിരക്കിലും ആണ് ഒരു ലക്ഷം രൂപ വരെ വായ്പ നൽകുന്നത്. വ്യാപാരി സംഘടനകളുടെ ശിപാർശ പ്രകാരമാണ് വായ്പ അനുവദിക്കുന്നത്. വായ്പ വിതരണ ഉദ്ഘാടനം ബാങ്ക് വൈസ് പ്രസിഡൻറ് വി. വസീഫി‍ൻെറ അധ്യക്ഷതയിൽ ബാങ്ക് പ്രസിഡൻറ് ഇ. രമേശ് ബാബു വ്യാപാരിയായ പുതിയോട്ടിൽ നൗഷാദിന് നൽകി നിർവഹിച്ചു. നാസർ കൊളായി, കെ.സി. നൗഷാദ്, ടി.എ. അശോകൻ, പി.സി. സഹീദ്, ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് എന്നിവർ സംബന്ധിച്ചു. കുടിവെള്ളം മുടങ്ങും കോഴിക്കോട്: പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഫറോക്ക് നഗരസഭയിലേക്കുളള ശുദ്ധജലവിതരണം ഇന്നും നാളെയും (മെയ് 15,16) തടസ്സപ്പെടുമെന്ന കേരള വാട്ടര്‍ അതോറിറ്റി അസി. എക്സി.എൻജിനീയര്‍, റൂറല്‍ വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ മലാപ്പറമ്പ് അറിയിച്ചു. പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു കൊടുവള്ളി: കരീറ്റിപ്പറമ്പ് മഹല്ല് ഗൾഫ് ചാപ്റ്റർ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു എം.ടി. മജീദ് സി.കെ. അഷ്റഫിന് വിതരണത്തിന് കൈമാറി. മഹല്ല് സെക്രട്ടറി വി.പി. നാസർ സഖാഫി, ജോ. സെക്രട്ടറി സി.കെ. ഇബ്രാഹിം ഹാജി, കലാംഹാജി, ഗൾഫ് ചാപ്റ്റർ ജോ. കൺവീനർ ടി.പി. ഉനൈഫ്, കെ. റഷീദ്, ടി.എം.എ. റഷീദ്, കെ.കെ. മുബാറക്, വി.പി. അഫ്സൽ, കെ.പി. ശമ്മാസ് സംബന്ധിച്ചു. പാലക്കുറ്റിയിൽ കാർ എക്സ്കവേറ്ററിന് പിറകില്‍ ഇടിച്ച് അപകടം കൊടുവള്ളി: ദേശീയപാത 766ൽ കൊടുവള്ളി പാലക്കുറ്റി അങ്ങാടിക്ക് സമീപം കാർ എക്സ്കവേറ്ററിന് പിറകിലിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൊടുവള്ളി ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ചെറിയ കയറ്റം കയറി വന്ന കാർ മുന്നിലുണ്ടായിരുന്ന എക്സ്കവേറ്ററിന് പിറകിലിടിക്കുകയായിരുന്നു. കാറിൻെറ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് റോഡില്‍ പരന്ന ഓയില്‍ നാട്ടുകാര്‍ നീക്കം ചെയ്തു. ഫോട്ടോ: Thu_ Koduvally1.jpg ദേശീയപാത പാലക്കുറ്റിയിൽ എക്സ്കവേറ്ററിന് പിറകില്‍ ഇടിച്ചു തകർന്ന കാർ വൈദ്യുതിഭവന് മുന്നിൽ നിൽപ് സമരം കോഴിക്കോട്: ലോക്ഡൗൺ കലയളവിൽ വൈദ്യുതിമീറ്റർ റീഡിങ് എടുക്കാതെ ഉപഭോക്താക്കൾക്ക് മൂന്നിരട്ടി വർധിപ്പിച്ച വൈദ്യുതി ബിൽ പുനഃപരിശോധന നടത്താൻ തയാറാകണമെന്നാവശ്യപ്പെട്ട് കൺസ്യൂമേഴ്സ് ഫെഡറേഷൻ (സി.എഫ്.കെ) ജില്ല കമ്മിറ്റി നേതൃത്വത്തിൽ കോഴിക്കോട് വൈദ്യുതിഭവന് മുന്നിൽ നിൽപ് സമരം നടത്തി. എ. വാസു ഉദ്ഘാടനം ചെയ്തു. സി.എഫ്.കെ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് എ.സി. മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി. അബ്ദുൽ മജീദ്, കെ. മുഹമ്മദ് ബഷീർ, കെ.പി. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് സക്കരിയ്യ പള്ളിക്കണ്ടി സ്വാഗതവും എം. റിയാസ് നന്ദിയും പറഞ്ഞു. ആവിലോറ-കത്തറമ്മൽ-ചോയിമഠം - പൂനൂർ റോഡ് നവീകരണത്തിന് മൂന്നുകോടി കൊടുവള്ളി: നിയോജക മണ്ഡലത്തിൽ കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിലെ നെല്ലാങ്കണ്ടിയിൽ നിന്നും ആരംഭിച്ച് കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ പൂനൂർ വരെ പോവുന്ന ആവിലോറ - കത്തറമ്മൽ - ചോയിമഠം - പൂനൂർ റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 2019-20 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയ മൂന്നുകോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ആദ്യ ഘട്ടമായി 2. 800 കി.മീ നീളത്തിൽ അഞ്ചര മീറ്റർ വീതിയിൽ നവീകരിക്കുന്നതിനാണ് അനുമതി ലഭിച്ചത്. ആധുനിക രീതിയിലുള്ള ബി.എം.ബി.സി ടാറിങ്ങും, ഇരുവശങ്ങളിലും ഒന്നരമീറ്റർ വീതിയിൽ ഡ്രെയിനേജും, റോഡിൻെറ ഇരുവശങ്ങളിലും നടപ്പാതകളിൽ ടൈൽ വിരിച്ച് നവീകരിക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി പുതിയ കലുങ്കുകൾ നിർമിക്കും. നിലവിലുള്ളവ വീതി കൂട്ടും. സുരക്ഷ ക്രമീകരണത്തിൻെറ ഭാഗമായി സൈൻ ബോർഡുകൾ സ്ഥാപിക്കും. റോഡിൻെറ ഉയർച്ച, താഴ്ചകൾ ക്രമീകരിച്ച് സഞ്ചാരത്തിന് പറ്റുന്ന തരത്തിൽ ഡിസൈൻ ചെയ്ത റോഡാണ് ഇതിൻെറ ഭാഗമായി നിർമിക്കുക. സാങ്കേതിക അനുമതി ലഭിക്കുന്ന മുറക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കി ഈ സീസണിൽ തന്നെ പ്രവൃത്തി ആരംഭിക്കുമെന്ന് കാരാട്ട് റസാഖ് എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.