പാനൂരിൽ ബാങ്കുകൾ ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കും

പാനൂർ: പാനൂർ, പാട്യം, കതിരൂർ, മൊകേരി എന്നിവിടങ്ങളിൽ ഇൗ മാസം 13, 15 തീയതികളിലും കുന്നോത്ത് പറമ്പ്, പാപ്പിനിശ്ശേരി, ഏഴോം എന്നിവിടങ്ങളിൽ 14, 16, കൂത്തുപറമ്പ്, പെരളശ്ശേരി, കോട്ടയം മലബാർ എന്നിവിടങ്ങളിൽ 14നും ബാങ്കുകൾ പ്രവർത്തിക്കും. സഹകരണ ബാങ്കുകൾ ഉൾപ്പെടെ 12 മുതൽ നാലുവരെയാണ് പ്രവർത്തിക്കാൻ അനുവാദം. ഹോട്സ്പോട്ടുകളിൽ ബാങ്കുകൾ അനിശ്ചിതമായി അടച്ചിടുന്നത് ജനങ്ങൾക്ക് ദുരിതമാവുന്നതിൽ പരക്കെ പ്രതിഷേധമുയർന്നിരുന്നു. തിങ്കളാഴ്ച മുതൽ മിക്ക എ.ടി.എം കൗണ്ടറിലും പണം തീർന്ന നിലയിലായിരുന്നു. ഇടപാടുകൾക്കായി നിരവധി ആളുകൾ ബാങ്കുകൾക്ക് മുന്നിലെത്തി മടങ്ങിപ്പോവുകയും ചെയ്തു. എപ്പോൾ ബാങ്ക് തുറക്കുമെന്നും അറിയില്ലായിരുന്നു. ബാങ്ക് ജീവനക്കാരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബാങ്കുകൾ തുറക്കാനുള്ള അനുമതിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഹോട്സ്പോട്ടായ പാനൂർ നഗരസഭയിൽ കഴിഞ്ഞ വെള്ളിയാഴ്ച വരെ ചില ദിവസങ്ങളിൽ തുറക്കാൻ ബാങ്കുകൾക്ക് ജില്ല കലക്ടർ അനുമതി നൽകിയിരുന്നു. എന്നാൽ ശനി, ഞായർ അവധി ദിവസങ്ങൾക്കുശേഷം എപ്പോഴാണ് ബാങ്കുകൾ തുറക്കേണ്ടതെന്ന അറിയിപ്പ് തിങ്കളാഴ്ച രാത്രിയാണ് വന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.