മാഹിയിലെ മാധ്യമ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി

മാഹി: മാധ്യമ പ്രവർത്തന സ്വാതന്ത്ര്യം തടയുന്ന മയ്യഴി ഭരണകൂടത്തിൻെറയും പൊലീസിൻെറയും നടപടിയിൽ പ്രതിഷേധിച്ച് മാഹി പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകർ കരിദിനമാചരിച്ചു. മാഹി ഭരണകൂടവും മയ്യഴി പൊലീസും നീതിപാലിക്കുക, മാധ്യമ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തി സാമൂഹിക അകലം പാലിച്ച് കുത്തിയിരിപ്പ് സമരം നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ മാഹിയിലെ മാധ്യമ പ്രവർത്തകരിൽ പലരെയും പത്രം വിതരണം നടത്തുന്നവരെയും ചെറുകല്ലായിയിലും ന്യൂ മാഹിയിലും പൊലീസ് തടഞ്ഞുവെച്ചിരുന്നു. പൊലീസ് സൂപ്രണ്ടിൻെറ നിർദേശമനുസരിച്ചാണ് പത്രക്കാരെ തടഞ്ഞതെന്നാണ് പൊലീസ് പറഞ്ഞത്. തലശ്ശേരി പ്രസ് ഫോറം പ്രസിഡൻറ് നവാസ് മേത്തർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻറ് കെ.വി. ഹരീന്ദ്രൻ, സെക്രട്ടറി മോഹനൻ കത്യാരത്ത് എന്നിവർ സംസാരിച്ചു. ഡോ.വി. രാമചന്ദ്രൻ എം.എൽ.എ, അഡ്മിനിസ്ട്രേറ്റർ, പൊലീസ് സൂപ്രണ്ട് എന്നിവരെ പ്രതിഷേധം അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രി, ലഫ്. ഗവർണർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും പരാതിയയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.