മാഹിയിൽ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു; സംഘർഷം

മാഹി: മാധ്യമ പ്രവർത്തകരെ മാഹി പൊലീസ് തടഞ്ഞതിനെ തുടർന്ന് ന്യൂമാഹി കല്ലായ് ചുങ്കത്തെ ചെക്പോസ്റ്റിൽ സംഘർഷമുണ്ടായി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മാധ്യമപ്രവർത്തകരെയും പത്രവിതരണക്കാരെയും തടയുന്ന മാഹി പൊലീസിൻെറ നടപടികളിൽ പ്രതിഷേധിച്ച് നടന്ന കുത്തിയിരിപ്പ് സമരം കഴിഞ്ഞ് തിരികെ പോകുന്ന മാധ്യമ പ്രവർത്തകരെയാണ് പൊലീസ് തടഞ്ഞത്. രണ്ടര മണിക്കൂറോളം മാധ്യമ പ്രവർത്തകർ സംഭവസ്ഥലത്ത് കുടുങ്ങി. തുടർന്ന് അഡ്മിനിസ്ട്രേറ്റർ അമൻ ശർമ മാധ്യമപ്രവർത്തകരുമായി ചർച്ചക്ക് തയാറായതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. സോമൻ പന്തക്കൽ, എൻ.വി. അജയകുമാർ, കെ.വി. ഹരീന്ദ്രൻ, ലിബാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മാധ്യമ പ്രവർത്തകർക്ക് യാത്രചെയ്യാൻ അനുമതി നൽകി. പൊലീസിന് നിർദേശം നൽകുകയും ചെയ്തു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എയും മുൻ മന്ത്രി ഇ. വത്സരാജും പുതുച്ചേരി മുഖ്യമന്ത്രി, കലക്ടർ തുടങ്ങിയവരുമായി ബന്ധപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.