വീട്ടമ്മയുടെ മാല പൊട്ടിച്ച മോഷ്​ടാവ് പിടിയിൽ

തിരുവമ്പാടി: വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കടന്ന് കളഞ്ഞ മോഷ്ടാവ് പൊലീസ് പിടിയിലായി. നടുവണ്ണൂർ പാറമ്മൽ മുഹമ്മദ് ബഷീറാണ് (45) അറസ്റ്റിലായത്. തിരുവമ്പാടി അമ്പല പാറയിലെ വീട്ടിലെത്തിയ ഇയാൾ വീട്ടമ്മയോട് കുടിവെള്ളം ആവശ്യപ്പെട്ട് മാല പിടിച്ചുപറിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. മുക്കം പൊലീസ് മറ്റൊരു കേസിൽ ഇയാളെ പിടികൂടിയപ്പോഴാണ് തിരുവമ്പാടിയിലെ മാല മോഷണത്തിൻെറ ചുരുളഴിഞ്ഞത്. കാറ്റിൽ വാഴ നശിച്ചു ഓമശ്ശേരി: അമ്പലക്കണ്ടി പേവും തൊടിക ബീരാൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള 200 ഓളം കുലച്ച വാഴകൾ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ നശിച്ചു. ഫോട്ടോ: omassery vazha അമ്പലക്കണ്ടിയിൽ കാറ്റിൽ നശിച്ച പേവുംതൊടിക ബീരാൻകുട്ടിയുടെ വാഴത്തോട്ടം അതിജീവനം: കാർഷിക മുന്നേറ്റ പദ്ധതി സജീവം മുക്കം: സി.പി.ഐയുടെ നേതൃത്വത്തിൽ 'അതിജീവനം കാർഷിക മുന്നേറ്റം'പദ്ധതിക്ക് കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടിയിൽ തുടക്കമായി. മഠത്തിൽ രവീന്ദ്രൻെറ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കൃഷി ആരംഭിച്ചത്. തിരുവമ്പാടി മണ്ഡലത്തിൽ 50 ഏക്കർ സ്ഥലത്താണ് കൃഷി ആരംഭിക്കുന്നത്. പച്ചക്കറി, വാഴ, കപ്പ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, കാച്ചിൽ, പപ്പായ, കച്ചോലം തുടങ്ങിയവയെല്ലാം കൃഷി ചെയ്യും. തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ. മോഹനൻ കപ്പ നട്ട് ഉദ്ഘാടനം ചെയ്‌തു. അസി. സെക്രട്ടറി കെ.എം. അബ്ദുറഹിമാൻ, വി.കെ. അബൂബക്കർ, കെ. ഷാജികുമാർ, ലിസി സ്കറിയ, പി.കെ. രാമൻകുട്ടി, പി. ബിനു, കെ. രവീന്ദ്രൻ മാസ്റ്റർ, എം. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. MKMUC1 അതിജീവനം കാർഷിക മുന്നേറ്റ പദ്ധതിയുടെ ഭാഗമായി കാരശ്ശേരി കളരിക്കൽ കൃഷിയൊരുക്കുന്നു മെമ്പേഴ്സ് വെൽഫെയർ സ്കീം ആരംഭിച്ചു കൊടിയത്തൂർ: കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക് മെമ്പേഴ്സ് വെൽഫെയർ സ്കീം ആരംഭിച്ചു. 60 വയസ്സുവരെയുള്ള അംഗങ്ങളിൽനിന്ന് പതിനായിരം രൂപ ഡെപ്പോസിറ്റ് സ്വീകരിച്ചാണ് അംഗങ്ങളെ ചേർക്കുന്നത്. 65 വയസ്സിനുള്ളിൽ അംഗം മരണപ്പെടുകയാണെങ്കിൽ മൂന്നു ലക്ഷം രൂപ അദ്ദേഹത്തിൻെറ ബാങ്കിലുള്ള ബാധ്യതയിലേക്കോ, ബാധ്യത ഒന്നുമില്ലെങ്കിൽ നോമിനിക്കോ മരണാനന്തര ആനുകൂല്യമായി നൽകുന്നതാണ്. ബാങ്കിലെ മുഴുവൻ അംഗങ്ങളെയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. സ്കീമിൻെറ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് ഇ. രമേശ് ബാബുവിനെ അധ്യക്ഷതയിൽ സഹകരണ സംഘം ജോ.രജിസ്ട്രാർ (ജനറൽ) വി.കെ. രാധാകൃഷ്ണൻ ബാങ്ക് മെമ്പറായ ആശ സെബാസ്റ്റ്യന് നൽകി നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് വി. വസീഫ്, ഡയറക്ടർമാരായ നാസർ കൊളായി, നിസാർ ബാബു, സന്തോഷ് സെബാസ്റ്റ്യൻ, സെക്രട്ടറി കെ. ബാബുരാജ് എന്നിവർ പങ്കെടുത്തു. സാധാരണക്കാർക്ക് പണം ലഭ്യമാക്കണം- ടി. സിദ്ദീഖ് കോഴിക്കോട്: ലോക്ഡൗണിൻെറ പേരില്‍ വീട്ടിലിരിക്കാന്‍ കല്‍പ്പിക്കുന്നതോടൊപ്പം ജീവിക്കാനുള്ള പണം കൂടി എത്തുന്നു എന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാറുകള്‍ക്കുണ്ടെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്. സാധാരണ തൊഴിലാളികളുടെ കൈകളിലേക്ക് പണം എത്തിക്കുകയല്ലാതെ ലോക്ഡൗണ്‍ മൂലം ഉണ്ടായ സാമ്പത്തിക പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ മറ്റ് പരിഹാരമാര്‍ഗമില്ല. മുഴുവന്‍ തൊഴിലാളികള്‍ക്കും 10000 രൂപ വീതം പ്രത്യേക ആനുകൂല്യവും പലിശ രഹിത വായ്പയും ലഭ്യമാക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് വരുന്ന ഓട്ടോ, ബസ് തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരു നയാപൈസ സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നുള്ളത് നീതികേടും മനുഷ്യത്വരഹിത നടപടിയുമാണ്. സ്വന്തം ജനതയോട് ഉത്തരവാദിത്തം പുലര്‍ത്താന്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമിതവില ഈടാക്കുന്നതിൽ പ്രതിഷേധം കൊടുവള്ളി: ലോക്ഡൗൺ കാലത്ത് അവശ്യസാധനങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം എന്നിവക്ക് അമിത വില ഈടാക്കുന്നതായി പരാതി. കലക്ടർ നിശ്ചയിച്ച വില പലപ്പോഴും കടലാസിലൊതുങ്ങുകയാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അമിത വില ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെൽെഫയർ പാർട്ടി മുനിസിപ്പിൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഓൺലൈൻ യോഗത്തിൽ, പി.പി. സൈനുൽ ആബിദ്, എൻ.പി. ഇഖ്ബാൽ, സതീദേവി, വി.പി. നജീബ്, ഇ.അബ്ദുറസാഖ്, ആർ.വി. സൈനുദ്ദീൻ, കെ. ഫിറോസ് ഖാൻ, കെ.ടി. ജാഫർ എന്നിവർ സംസാരിച്ചു. പ്രതിഷേധിച്ചു കൊടുവള്ളി: കോഴി വ്യാപാരികൾ ഒരു മുന്നറിയിപ്പും ഇല്ലാതെ കടകൾ അടച്ചു ജനങ്ങളെ ബുദ്ധിമുട്ടിച്ചതിൽ കൊടുവള്ളി ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്കു മുന്നിൽ പ്രതിഷേധം സംഘംടിപ്പിക്കും. കൊള്ളലാഭം കൊയ്യുന്നവർക്കെതിരെ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. പി.ടി. അസൈൻകുട്ടി, സി.കെ. ജലീൽ, എം.ഉമ്മർ, സി.കെ. മുനീർ, ഗഫൂർ മുക്കിലങ്ങാടി, അസീസ് കൈറ്റിങ്ങൽ, കരീം ചുണ്ടപ്പുറം, കെ. ശിഹാബ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.