കർഷകന് താങ്ങായി 'അക്ഷര'

കൂളിമാട്: ലോക്ഡൗൺമൂലം കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ടിലായ യുവകർഷകന് അക്ഷര കൂളിമാട് തുണയായി. ഹനീഫ കൂടമണ്ണിൻെറ ഒരു ഏക്കറിലധികം സ്ഥലത്തെ കപ്പകൃഷി വിലകൊടുത്ത് വാങ്ങി സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്താണ് ഹനീഫയുടെ കൃഷി. കാലവർഷത്തിൽ പുഴ കരകവിഞ്ഞാൽ ഇത് വെള്ളത്തിനടിയിലാകാൻ സാധ്യതയേറെയാണ്. ലോക്ഡൗൺ കാരണം വിറ്റഴിക്കാൻ കഴിയാതായതോടെയാണ് കപ്പ ഏറ്റെടുത്തത്. കൃഷി പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ച് അക്ഷര നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പച്ചക്കറി വിത്ത് വിതരണം, ഓരോ വീട്ടിലും പത്തു മരച്ചീനിക്കൂടം എന്ന പദ്ധതിയിൽ മരച്ചീനിക്കമ്പ് വിതരണം, നാളികേര സംഭരണം തുടങ്ങിയവയായിരുന്നു ഇത്. പ്രസിഡൻറ് ഇ.കെ. നസീർ, ടി.വി. ശാഫി, ഇ. കുഞ്ഞോയി, സി. അലി, ജദീർ കൂളിമാട്, ഷുക്കൂർ, കെ.സി. നജ്മുൽ ഹുദ, കെ.എം. സുലൈമാൻ, നസീഫ്‌, ഇക്ബാൽ, സി.കെ. ശമീൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.