'മേൽപാലങ്ങളുടെ ടോള്‍പിരിവി​െൻറ കാലാവധി പ്രദര്‍ശിപ്പിക്കണം'

'മേൽപാലങ്ങളുടെ ടോള്‍പിരിവിൻെറ കാലാവധി പ്രദര്‍ശിപ്പിക്കണം' കൊയിലാണ്ടി: നന്തി, കൊയിലാണ്ടി റെയിൽവേ മേല്‍പാലങ്ങളുടെ ടോള്‍പിരിവിൻെറ കാലാവധി പ്രദര്‍ശിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മേഖല യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ജില്ല, മണ്ഡലം ഭാരവാഹികള്‍ക്ക് കാപ്പാട് നടന്ന സമ്മേളനത്തില്‍ സ്വീകരണം നല്‍കി. ജില്ല ജനറല്‍ സെക്രട്ടറി കെ. സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. കെ.എം. രാജീവന്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് മണിയോത്ത് മൂസ, സെക്രട്ടറി കെ.ടി. വിനോദ്, വനിത വിങ് സംസ്ഥാന പ്രസിഡൻറ് സൗമിനി മോഹന്‍ദാസ്, യൂത്ത്വിങ് സംസ്ഥാന ജനറല്‍ സെക്രട്ടറി മനാഫ് കാപ്പാട്, ഇ.കെ. സുകുമാരന്‍, ടി.പി. ഇസ്മയില്‍, അരങ്ങില്‍ ബാലകൃഷ്ണന്‍, ജലീല്‍ മൂസ, ഷീബ ശിവാനന്ദന്‍, ഉഷ മനോജ്, എം. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പടം. thu Koy 20 വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി മേഖല യൂനിറ്റ് സമ്മേളനം ജില്ല ജനറല്‍ സെക്രട്ടറി കെ. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.