സർഗലയം ഇസ്​ലാമിക കലാമേളക്ക് സമാപനം

കാരാട്: എസ്.കെ.എസ്.എസ്.എഫ് വാഴയൂർ ക്ലസ്റ്റർ സർഗലയം സമാപിച്ചു. ഇ.കെ. അസീസ് ദാരിമി ഉദ്ഘാടനം ചെയ്തു. 10 യൂനിറ്റുകളിൽനിന്നായി ഇരുനൂറോളം പ്രതിഭകൾ പങ്കെടുത്ത മേളയിൽ 230 പോയൻറ് നേടി കാരാട് യൂനിറ്റ് ഓവറോൾ ഒന്നാം സ്ഥാനം നേടി. 170 പോയേൻറാടെ വാഴയൂർ രണ്ടാംസ്ഥാനവും 114 പോയൻറ് നേടി അഴിഞ്ഞിലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചടങ്ങിൽ വാർഡ് അംഗം അബ്ദുൽ അസീസ്, മാമു മൗലവി, അബ്ദുൽ ഹക്കീം, സമദ്, ഷുക്കൂർ, മൻസൂർ, റിയാസ്, ഷുക്കൂർ ദാരിമി, അബൂബക്കർ ദാരിമി, പി.കെ. അബൂബക്കർ, മുഹമ്മദ് റാഫി, ഹൈദർ, ഫാസിൽ, സഫീർ, മജീദ്, മിർഷാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.