ശിശുദിനം വേറിട്ട അനുഭവമാക്കി ഹറമൈൻ വിദ്യാർഥികൾ

പുതിയങ്ങാടി: ശിശുദിനത്തിൽ വേറിട്ട അനുഭവം തീർത്ത് പുതിയങ്ങാടി ഹറമൈൻ സ്കൂൾ വിദ്യാർഥികൾ. ശിശു ദിനത്തോടനുബന്ധിച ്ച് വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ റാലിയും ഭിന്നശേഷി വിദ്യാലയ സന്ദർശനവും നടത്തിയാണ് അനുഭവത്തിൻെറ പുതു അധ്യായം രചിച്ചത്. മലർവാടി-ടീൻ ഹറമൈൻ സ്കൂൾ യൂനിറ്റിൻെറ ആഭിമുഖ്യത്തിലായിരുന്നു ഇരു പരിപാടികളും. സംഗമം സ്കൂൾ പ്രിൻസിപ്പൽ ടി.എം.സഫിയ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായ അൻഫൽ, ശദ മറിയം എന്നിവർ വിഷയാവതരണം നടത്തി. വാളയാർ വിഷയത്തിൻെറ ആവിഷ്കാരം ആരിഫ ജൽന നടത്തി. പരിപാടിയിൽ ടി.കെ. ഹുസൈൻ, വീരജ്, ഹാഫിസ്, സാബിറ എന്നിവർ സംസാരിച്ചു. തുടർന്ന് മലാപ്പറമ്പിലുള്ള ഭിന്നശേഷി വിദ്യാലയമായ 'തണൽ' സന്ദർശിച്ചു. Photo: Thu_Vallayar rally.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.