റോഡിലെ 'കുളത്തിൽ' തുണി അലക്കി പ്രതിഷേധം

ബേപ്പൂർ: നടുവട്ടം തമ്പുരാൻ റോഡിൻെറ ദുരവസ്ഥയിൽ പ്രതിഷേധിച്ച് കുളത്തിന് സമാനമായ വെള്ളക്കെട്ടിൽ തുണി അലക്കി അരക്കിണർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമരം ചെയ്തു. മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് രാജീവ് തിരുവച്ചിറ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി രമേശ് നമ്പിയത്ത്, വി. ജയപ്രകാശ്, ഷെർഷാദ് അരക്കിണർ, എൻ. ബ്രിജേഷ്, സി.ടി.ഹാരിസ്, പി. സ്വാമിനാഥൻ, സുധീർ മുണ്ടേക്കാട്, കെ. റാണേഷ്, മനാഫ് മൂപ്പൻ, മുഹമ്മദ് ഹസീബ് അറക്കൽ, രാജേഷ് അടമ്പാട്ട്, ഷാബു നടുവട്ടം, എം. ഉമേഷ്, നവാസ് അരക്കിണർ തുടങ്ങിയവർ സംസാരിച്ചു. FRI BEPPUR 10 നടുവട്ടം തമ്പുരാൻ റോഡിലെ വെള്ളത്തിൽ തുണി അലക്കി അരക്കിണർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.