സ്​കൂൾ വാർഷികാഘോഷം

ബാലുശ്ശേരി: തുരുത്ത്യാട് എ.എൽ.പി സ്കൂൾ 91ാം വാർഷികാഘോഷവും കിൻറർഗാർട്ടൻ വിദ്യാർഥികൾക്കുള്ള എജു ക്യാമ്പ് ഒാൾ കേരള ടാലൻറ് സെർച് എക്സാമിനേഷൻ അവാർഡ് ദാനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. പരീദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡി.ബി. സബിത, ബ്ലോക്ക് അംഗം പി.എൻ. അശോകൻ, വാർഡ് അംഗം വി.എം. പ്രമീള, എൻ.കെ. ദാമോദരൻ, ധന്യ ബതീഷ് എന്നിവർ സംസാരിച്ചു. കെ. യൂസഫ് സ്വാഗതവും ഹെഡ്മിസ്ട്രസ് കെ. പ്രേമ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ഡ്രീംസ് ബാലുശ്ശേരിയുടെ ഗാനമേളയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.