കു​രു​വ​ട്ടൂ​ർ സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ കാ​ർ​ഷി​ക യ​േ​ന്ത്രാ​പ​ക​ര​ണ​ പരിശീലനം നൽകി

കുരുവട്ടൂർ: പഞ്ചായത്തിലെ കർഷകർക്ക് കാർഷിക യേന്ത്രാപകരണ പരിശീലനം നൽകി. കുരുവട്ടൂർ സർവിസ് സഹകരണ ബാങ്കി​െൻറ കർഷ ക സേവന കേന്ദ്രത്തി​െൻറ കീഴിൽ കർമസേനാംഗങ്ങൾക്കാണ് കാർഷിക യേന്ത്രാപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് പരിശീലനം നൽകിയത്. പഞ്ചായത്തിലെ കൃഷിഭവൻ മുഖേന തിരഞ്ഞെടുക്കപ്പെട്ട 25 കർഷകർക്ക് വേങ്ങേരി കാർഷിക മൊത്ത വിപണന കേന്ദ്രത്തിലും കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമായാണ് വിവിധ ദിവസങ്ങളിലായി പരിശീലനം നൽകിയത്. കൃഷിവകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ മേൽനോട്ടത്തിലായിരുന്നു പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് കൃഷി വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ടി. അഹമ്മദ് കബീർ സർട്ടിഫിക്കറ്റുകൾ നൽകി. കുരുവട്ടൂർ സർവിസ് സഹകരണ ബാങ്ക് വൈസ് ചെയർമാൻ ടി.സി. കോയയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പരിശീലനം നൽകിയ ഇൻസ്ട്രക്ടർമാർക്ക് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. കൃഷ്ണദാസ് ഉപഹാരങ്ങൾ സമ്മാനിച്ചു. കൃഷി ഓഫിസർ പി.കെ. സ്വപ്ന, കൃഷി വകുപ്പിലെ െട്രയിനർ കെ. ജയകൃഷ്ണൻ, കർമസേനാംഗമായ ഷാരി എന്നിവർ സംസാരിച്ചു. കുരുവട്ടൂർ ബാങ്ക് ജനറൽ മാനേജർ ടി. ജയറാണി സ്വാഗതവും കർഷക സേവന കേന്ദ്രം കൺവീനർ വൈ.എം. രവീന്ദ്രൻ ഗുരുക്കൾ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.