ടി.വി ബൂത്ത് പഞ്ചായത്ത് അധികൃതർ പൊളിച്ചുനീക്കി

ചേളന്നൂർ: എട്ടേ രണ്ട് ബസാറിൽ ഉപയോഗശൂന്യമായി കിടന്ന . 20 വർഷത്തോളമായി നാട്ടുകാരും വ്യാപാരികളും ഉന്നയിക്കുന്ന ആവ ശ്യമായിരുന്നു ഇത്. ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഒാട്ടോറിക്ഷ പാർക്കിങ് സംബന്ധിച്ച് പഞ്ചായത്ത് അലംഭാവം കാട്ടുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ, ഒാട്ടോറിക്ഷ സ്റ്റാൻഡ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റാൻ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലം ഉൾപ്പെടെ പരിശോധിച്ച് ഉടൻ കണ്ടെത്തുമെന്നും അതിന് പ്രാരംഭ ഫണ്ട് വകയിരുത്തിട്ടുണ്ടെന്നും വാർഡ് മെംബർ വി.എം. ഷാനി പറഞ്ഞു. ഇതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സലയുടെ അധ്യക്ഷതയിൽ ഉടൻ യോഗം വിളിക്കുമെന്നും കൂടാതെ ബോർഡുകൾ ഉൾപ്പെടെ നീക്കം ചെയ്ത് ബസാർ ശുചീകരണത്തിനു നടപടിയെടുക്കുമെന്നും വാർഡ് മെംബർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.