മാറാട് പൊലീസ് സ്​റ്റേഷന് കുടുബശ്രീയുടെ ആദരം

ബേപ്പൂർ: കോഴിക്കോട് സിറ്റിയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായ മാറാട് പൊലീസ് സ്റ്റേഷനെ മാറാട് കുടുംബശ്രീ യൂനിറ്റ് അനുമോദിച്ചു. മാറാട് കൗൺസിലർ പൊന്നത്ത് ഷൈമ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ ജെയിംസ് ജോസഫ് മാറാട് സബ് ഇൻസ്പെക്ടർ കെ.എക്സ്. തോമസിന് ഉപഹാരം നൽകി. കൗൺസിലർ പേരോത്ത് പ്രകാശൻ, മുൻ കൗൺസിലർ ദേവരാജൻ, എ.ഡി.എസ് സെക്രട്ടറി ഹൈമാവതി, മല്ലിക, കേരള പൊലീസ് അസോസിയേഷൻ പ്രസിഡൻറ് പവിത്രൻ, ജുവനൈൽ വിങ് പ്രവർത്തകൻ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.