ഫാറൂഖ് കോളജ് വിദ്യാർഥി യു.എൻ മോഡൽ കോൺഫറൻസിലേക്ക്

ഫറോക്ക്: യു.എന്നി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മോഡൽ കോൺഫറൻസ് (എം.യു.എൻ) പരിപാടിയിലേക്ക് ഫാറൂഖ് കോളജ് വിദ്യാർഥി ടി.സി. മുഹമ്മദിനെ ഡെലിഗേറ്റായി തിരഞ്ഞെടുത്തു. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കുന്ന മികച്ച വിദ്യാർഥികളെയാണ് യു.എൻ മോഡൽ പ്രതിനിധി പദ്ധതിയിൽ ഉൾപ്പെടുത്താറുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്ക് ഗവേഷണം, സംഘാടനം, പ്രഭാഷണം, നയതന്ത്രമേഖല എന്നിവയിൽ പരിശീലനം നൽകും. വിവിധ രാജ്യങ്ങളെയോ സംഘടനകെളയോ പ്രതിനിധാനം ചെയ്ത് മുൻകൂറായി നൽകപ്പെടുന്ന അസൈൻമ​െൻറുകളും അവയുടെ അവതരണവും ചർച്ചയുമെല്ലാം എം.യു.എന്നി​െൻറ പ്രത്യേകതയാണ്. മികവ് തെളിയിക്കുന്ന പ്രതിനിധികൾക്ക് പുരസ്കാരം ലഭിക്കും. ഫാറൂഖ് കോളജിലെ ബി.എസ്സി മാത്തമാറ്റിക്സ് മൂന്നാം വർഷ വിദ്യാർഥിയാണ് മുഹമ്മദ്. ആക്കോട് ടി.സി. അബ്ദീൽ ഹക്കീം സഖാഫി, റൈഹാനത്ത് ദമ്പതികളുടെ മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.