എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു

ഓമശ്ശേരി: കെടയത്തൂർ ജി.എം.എൽ. പി സ്കൂളിൽ ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളജ് എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്ത ിൽ നടന്ന ഏഴു ദിവസത്തെ സഹവാസ ക്യാമ്പ് സമാപിച്ചു. തടയണ നിർമാണം, തോട് ജലസേചന യോഗ്യമാക്കൽ, ആരോഗ്യ ബോധവത്കരണ സർവേ, ഫിലിംഷോ, ബോധവത്കരണ റാലി തുടങ്ങിയവ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പി. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ഫാത്തിമ വടക്കിനികണ്ടി, എം.സി. റഫീനതുല്ലാഹ് ഖാൻ, ടി.എൻ അബ്ദുറസാഖ്, പ്രധാനാധ്യാപിക പ്രഭ, എം.സി. അബ്ദുൽഹമീദ് മുസ്‌ലിയാർ, പി. ഇബ്രാഹിം, വേലായുധൻ കായക്കുന്നുമ്മൽ, സക്കീർ ഹുസൈൻ, ഐ.പി. മൂസ, ഐ.പി. അബ്ദുൽ നാസർ, ഡോ.അബ്ദുറഹ്മാൻ ആദൃശേരി, നവാസ് അൻവരി, പ്രഫ. ഷഹദ്ബിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.