മെഡിക്കൽ ക്യാമ്പ്

ബേപ്പൂർ: പ്രശസ്ത ഡോക്ടർമാരുടെ നേതൃത്വത്തിൽ മാറാട് പൊലീസ് സ്റ്റേഷനിൽ നടത്തി. മാറാട് പൊലീസി​െൻറയും കടലോര ജാഗ ്രത സമിതിയുടെയും റെസിഡൻറ്സ് അസോസിയേഷനുകളുടെയും റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റി​െൻറയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു. ഡോ. പി. കുഞ്ഞാലി ബോധവത്കരണ ക്ലാസ് നടത്തി. ഡോ. എം. റാംമനോഹർ, വി. വിശ്വനാഥ്, ഡോ. പർവേസ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ഡോ. അദീല അബ്ദുല്ല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാറാട് സബ് ഇൻസ്‌പെക്ടർ കെ.എക്സ്. തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. എടത്തൊടി രാധാകൃഷ്ണൻ, എ.എസ്.ഐ പി. സുഗതൻ, കെ. ഷിനിൽ കുമാർ, കെ. അംബുജാക്ഷൻ, കെ. അബ്ദുൽ കരീം, കെ.വി. റഫീക്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.