നഗരസഭ സമ്പൂർണ പാർപ്പിട പദ്ധതി: 176 പേർ അർഹത നേടി

മുക്കം: നഗരസഭയിലെ സമ്പൂർണ പി‌.എം.എ.വൈ പാർപ്പിടപദ്ധതിയുടെ സ്ക്രീനിങ് ക്യാമ്പിൽ 176 പേരെ തിരെഞ്ഞടുത്തു. ഇവർക്കായി വ്യാഴാഴ്ച ഏകദിന പെർമിറ്റ് ക്യാമ്പ് നടത്തും. 526 പേരാണ് ക്യാമ്പിൽ സംബന്ധിച്ചത്. മൊത്തം 376 പേർക്ക് ഇതിനകം പി.എം.െഎ.വൈ പദ്ധതി മുഖേന വീട് നിർമിച്ചുനൽകി. മുക്കം ഇ.എം.എസ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടി എൻ.കെ. ഹരീഷ് പദ്ധതി വിശദീകരിച്ചു. പി. പ്രശോഭ് കുമാർ, ടി.ടി. സുലൈമാൻ, മുക്കം വിജയൻ എന്നിവർ സംസാരിച്ചു. പി. ലീല സ്വാഗതവും പി.എം.എ.വൈ സോഷ്യൽ െഡവലപ്മ​െൻറ് ഓഫിസർ അബ്ദുൽ നിസാർ നന്ദിയും പറഞ്ഞു. mkmuc55.jpg പി.എം.എ.വൈ പദ്ധതി സ്ക്രീനിങ് നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.