മത്സ്യബന്ധന ബോട്ടിനു തീപിടിച്ചു; 10 ലക്ഷം രൂപയുടെ നഷ്​ടം ആളപായമില്ല

ബേപ്പൂർ: ബേപ്പൂർ ഫിഷിങ് ഹാർബറിൽ ബോട്ടിന് തീപിടിച്ചു. തൊഴിലാളികൾ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴ ിഞ്ഞ് തിരിച്ചെത്തിയ 'ബഹ്റൈൻ' ബോട്ടിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാവിലെ 10ഒാടെയാണ് സംഭവം. ഫിഷിങ് ഹാർബറിന് തെക്കുഭാഗത്ത് പുതുതായി നിർമിച്ച ജെട്ടിയുടെ സമീപത്താണ് ബോട്ട് കെട്ടിയിട്ടത്. 10 തൊഴിലാളികളാണ് ബോട്ടിൽ ജോലിക്ക് പോകുന്നത്. പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനക്കാരായ മോഹൻദാസ്, കൃഷ്ണദാസ്, കണ്ണദാസ്, ദീപാൻ കുർദാസ്, ദാക്കാൽ ദാസ്, ഗോപാൽ ദാസ്, ഷിൻള ദാസ് എന്നീ ഏഴു പേർ രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് സ്റ്റൗവിൽനിന്ന് തീപടർന്നത്. ബോട്ടി​െൻറ സ്രാങ്ക് ബേപ്പൂർ സ്വദേശി ചെറു പുരക്കൽ സുബൈർ, എ.കെ. അബ്ദുൽ റഹീം, പരപ്പനങ്ങാടി സ്വദേശി ഇസ്മായിൽ എന്നിവർ പുറത്തുപോയ സമയത്തായിരുന്നു അപകടം. ബോട്ടി​െൻറ കാബിൻ പൂർണമായും കത്തിനശിച്ചു. നൂറുകണക്കിന് മത്സ്യബന്ധന തൊഴിലാളികളുടെ തീവ്രശ്രമം കൊണ്ടാണ് തീ മറ്റു ബോട്ടുകളിലേക്ക് പടർന്നുപിടിക്കാതിരുന്നത്. ഹാർബറിൽ കൂട്ടത്തോടെയാണ് ബോട്ടുകൾ കെട്ടിയിടാറുള്ളത്. തൊട്ടടുത്തുള്ള ബോട്ടുകളെല്ലാം ഉടനെതന്നെ കെട്ടഴിച്ച് അകലേക്ക് മാറ്റി. ചുറ്റു ഭാഗത്തുള്ള ബോട്ടുകളിലെ മോട്ടോർ ഉപയോഗിച്ച് വെള്ളം അതിശക്തിയായി പമ്പ് ചെയ്താണ് കാബിനിൽ ആളിക്കത്തുന്ന തീ നിയന്ത്രണവിധേയമാക്കിയത്. മീഞ്ചന്ത ഫയർസ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ പി.കെ. ബഷീർ, ലീഡിങ് ഫയർമാൻ പ്രദീപൻ, മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂനിറ്റ് ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തിയതിനുശേഷമാണ് തീ പൂർണമായും അണച്ചത്. 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബോട്ടുടമയായ അടിയാക്കൻറകത്ത് മുജീബ് പറഞ്ഞു. ബോട്ടി​െൻറ വീൽ ഹൗസ് പൂർണമായും കത്തിനശിച്ചു. ഇലക്ട്രിക്കൽ ഉപകരണങ്ങളും ജി.പി.എസ്, വയർലെസ്, അക്വാസൗണ്ട്, വലകൾ, ബാറ്ററി, ആൻറിന തുടങ്ങിയവ കത്തിനശിച്ചു. ജോലിക്കാരുടെ വസ്ത്രങ്ങൾ, മൊബൈൽഫോൺ, സൂക്ഷിച്ചുവെച്ച പണം, ഐഡൻറിറ്റി കാർഡ് തുടങ്ങിയവയും കത്തിപ്പോയതായി ബോട്ടിലെ സ്രാങ്ക് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.