കിഡ്‌സ് സ്പോർട്സ് മീറ്റ്: രാമനാട്ടുകര നെസ്​റ്റ്​ പബ്ലിക്​ സ്കൂൾ ജേതാക്കൾ

ചേന്ദമംഗലൂർ: ഏർലി ചൈൽഡ് ഹുഡ് എജുക്കേഷൻ ബോർഡ് മേഖലാടിസ്ഥാനത്തിൽ നടത്തിവരുന്ന കിഡ്സ് സ്പോർട്സ് 2018​െൻറ കോഴിക്ക ോട് മേഖല കായികമേളയിൽ രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്കൂൾ ജേതാക്കളായി. രണ്ടാം സ്ഥാനം കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിനാണ്. മൂന്നാം സ്ഥാനം ഓമശ്ശേരി പ്ലസൻറ് ഇംഗ്ലീഷ് സ്കൂൾ നേടി. ഇസ്ലാഹിയ അസോസിയേഷൻ സെക്രട്ടറി കെ. സുബൈർ ഉദ്ഘാടനം ചെയ്തു. ഏർലി ചൈൽഡ് ഹുഡ് എജുക്കേഷൻ ബോർഡ് ഡയറക്ടർ എസ്. കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഷഫീഖ് മാടായി ട്രോഫി സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.