ലോഗോ പ്രകാശനം

മുക്കം: മണാശ്ശേരി ഗവ. യു.പി സ്കൂൾ 111ാം വാർഷികത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്ന മുക്കം ലിറ്ററേച്ചർ ഫെസ്റ്റിന് 24 ന് മണാശ്ശേരി സ്കൂളിൽ തുടക്കം. നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ മാധ്യമ ചർച്ച, കലാപരിപാടികൾ, പുസ്തക പ്രദർശനം എന്നിവ നടക്കും. ലിറ്ററേച്ചർ ഫെസ്റ്റി​െൻറ ലോഗോ നഗരസഭ ചെയർമാൻ വി. കുഞ്ഞൻ പ്രകാശനം ചെയ്തു. എസ്.എം.സി ചെയർമാൻ പി. രാജൻ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് രാജു കുന്നത്ത് അധ്യക്ഷത വഹിച്ചു. ലോഗോ തയാറാക്കിയ സിഗ്നി ദേവരാജനെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ ആദരിച്ചു. ഹെഡ്മാസ്റ്റർ പി. ഗിരീഷ് കുമാർ, മനോ മോഹനൻ, ജയതി, ഷൺമുഖൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.