നിരന്നപാറ ക്വാറിവിരുദ്ധ സമരം മൂന്നാം ദിവസം

കോടഞ്ചേരി: നിരന്നപാറ ക്വാറിവിരുദ്ധ ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന ്നിൽ നടത്തിവരുന്ന സമരം മൂന്നുദിവസം പിന്നിട്ടു. മൂന്നാം ദിവസത്തെ സമരപരിപാടി ഒ.സി.ഡി ആശ്രമം സുപ്പീരിയർ ഫാ.ലൂക്ക് വരിക്കമാക്കൽ ഉദ്ഘാടനം ചെയ്തു. ഇന്ദിര മേലിലാൻഡ്, ജോസിയിൽ തേക്കുംകാട്ടിൽ, വിനീത ചീരംകുഴിയിൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ എ.എസ്. ജോസ്, കോഓഡിനേറ്റർ ജി. അജിത് കുമാർ, പി.കെ. ബഷീർ, ദിവാകരൻ കോക്കോട്, പി.വി. ഹുസൈൻ, എം.ടി. ജോസഫ്, സന്തോഷ് കല്ലിടുക്കിൽ, ബിജു വെട്ടുകല്ല്പുറത്ത്, ജിജി മേമടത്തിൽ, സെൽവരാജ് മേരിലാൻഡ്, ശ്രീനിവാസൻ ചക്കാല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.