കുണ്ടായിത്തോട് റെയിൽ അടിപ്പാത; ഫണ്ട് അനുവദിക്കാത്തതിനെതിരെ യു.ഡി.എഫ് ഉപവാസം

ഫറോക്ക്: കുണ്ടായിത്തോട് ആമാംകുനി റെയിൽപാത നിർമാണത്തിന് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കുന്നിെല്ലന്നാരോപിച് ച് യു.ഡി.എഫ് ഏരിയ കമ്മിറ്റി ഉപവാസം നടത്തി. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കെ. ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. എം.സി. മായിൻഹാജി, ടി. ശിവദാസൻ, യു. പോക്കർ, കെ.എ. ഗംഗേഷ്, കൗൺസിലർ കെ. കുഞ്ഞാമുട്ടി, എം.പി. ജനാർദനൻ, കോഹിനൂർ സലിം, അയനിക്കാട്ട് ഉണ്ണികൃഷ്ണൻ, കൗൺസിലർ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ, കെ.പി. ശശികല എന്നിവർ സംസാരിച്ചു. ഉപവാസ സമര സമാപനം മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കുണ്ടായിത്തോട് ഏരിയ കമ്മിറ്റി ചെയർമാൻ അയനിക്കാട്ട് സുനിൽകുമാറി​െൻറ നേതൃത്വത്തിൽ പത്തോളം പ്രവർത്തകരാണ് ഉപവാസമിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.