ശിൽപശാലയും ശ്രദ്ധ ഉദ്ഘാടനവും

കൊടിയത്തൂർ: പൊതുവിദ്യാലയങ്ങളെ മികവി​െൻറ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി പന്നിക്കോട് ഗവ.എൽ.പി.സ്കൂളിൽ വിവിധ പദ്ധതികൾ നടന്നു. മലയാള ഭാഷയിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ മുൻനിരയിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കിയ മലയാള തിളക്കം പദ്ധതി, സ്കൂൾ വിദ്യാർഥികൾക്കായുള്ള കഥ, കവിത ഏകദിന ശിൽപശാല, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികളെ ഉന്നത നിലവാരമുള്ളവരാക്കുന്നതിനായി നടപ്പാക്കുന്ന ശ്രദ്ധ തുടങ്ങിയ പരിപാടികളാണ് നടന്നത്. മലയാള തിളക്കം സമാപനവും കഥ, കവിത ശിൽപശാല ഉദ്ഘാടനവും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ് നിർവഹിച്ചു. ശ്രദ്ധ പദ്ധതി മുക്കം പ്രസ് ക്ലബ് പ്രസിഡൻറ് സി. ഫസൽ ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.പി.ടി.എ വൈസ് പ്രസിഡൻറ് റസീന മജീദ് അധ്യക്ഷത വഹിച്ചു. ശിൽപശാലക്ക് വിജീഷ് പരവരി നേതൃത്വം നൽകി. പ്രധാനാധ്യാപിക കെ.എ. ഷൈല, എ.പി. നൂർജഹാൻ, സലീം മാനൊടികയിൽ, ഉസൈൻ ചോണാട്, ബീന വടക്കൂട്ട് തുടങ്ങിയവർ സംസാരിച്ചു. photo kdr 16 പന്നിക്കോട് ഗവ.എൽ.പി. സ്കൂളിൽ മലയാള തിളക്കം സമാപനയോഗം സ്വപ്ന വിശ്വനാഥ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.