സംസ്ഥാന പാതയിൽ അപകടക്കെണി

ഓമശ്ശേരി: ടൗണിൽ തിരക്കുള്ള ഭാഗത്തെ കുഴി അപകടക്കെണിയൊരുക്കുന്നു. മുക്കം റോഡിൽ ശാന്തി ഹോസ്പിറ്റൽ കവാടത്തിനു മുൻവശത്ത് സംസ്ഥാന പാതയിലാണ് കുഴി. റോഡിലെ കുഴികൾ അപകടത്തിന് കാരണമാകുന്നുണ്ട്. മഴ മാറിയിട്ടും കുഴികൾ അടക്കുന്നതിനു പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. കുഴിയിൽ ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നത് പതിവാണ്. ഏതാനും വർഷം മുമ്പാണ് റോഡിൽ പുനർപ്രവൃത്തി നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.