സദാചാരം സ്വാതന്ത്ര്യമാണ് കാമ്പയിൻ തുടങ്ങി

ചേന്ദമംഗലൂർ: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സദാചാരം സ്വാതന്ത്ര്യമാണ് 16 ദിവസ കാമ്പയിനി​െൻറ ഭാഗമായുള്ള വനിത സമ്മേളനത്തിന് ചേന്ദമംഗലൂരിൽ തുടക്കമായി. വനിത വിഭാഗം അധ്യക്ഷ എ. റഹ്മത്തുന്നിസ ഉദ്ഘാടനം ചെയ്തു. ഇസ്ലാമി​െൻറ സദാചാരമൂല്യങ്ങൾ അടയാളപ്പെടുത്തുന്ന ജീവിതചിട്ടയെ വളർത്തിയെടുക്കുന്നതിൽ ജാഗ്രത േവണമെന്ന് അവർ അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡൻറ് ടി.ടി. റസിയ അധ്യക്ഷത വഹിച്ചു. റിൻസി ജോൺസൺ, ശ്രീനിഷ ടീച്ചർ, അനിത ടീച്ചർ, ഷിഫ, എസ്. കമറുദ്ദീൻ എന്നിവർ സംസാരിച്ചു. സുഹ്റ പാലിയിൽ സ്വാഗതവും ഷഹർബാൻ നന്ദിയും പറഞ്ഞു. നാജിയ ഖിറാഅത്ത് നടത്തി. MKMUC 1 സദാചാരം സ്വാതന്ത്ര്യമാണ് കാമ്പയിൻ വനിത സമ്മേളനം ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം അധ്യക്ഷ എ. റഹ്മത്തുന്നിസ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.