അവിടനല്ലൂരിൽ ടാലൻറ് ഫെസ്​റ്റും പുസ്തകപ്പയറ്റും

നടുവണ്ണൂർ: അവിടനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ടാലൻറ് ലാബ് പദ്ധതിയുടെ ഭാഗമായി ടാലൻറ് ഫെസ്റ്റും പുസ്തകപ്പയറ്റും നടന്നു. സ്കൂളിലെ പ്രൈമറി വിദ്യാർഥികൾക്കായി നടത്തിയ ടാലൻറ് ഫെസ്റ്റിൽ പുസ്തകമേള, കുട നിർമാണം, സോപ്പ് നിർമാണം, അക്ഷരവര, വരക്കൂട്ടം, പാട്ടുകൂട്ടം, അഭിനയക്കളരി എന്നിവയോടൊപ്പം ക്ലാസ് ലൈബ്രറി ശാക്തീകരണത്തിനായി പുസ്തകപ്പയറ്റും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് ടി. ഷാജു ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലൻ അധ്യക്ഷനായിരുന്നു. കെ.കെ. സുജാത, എ.എം. സാവിത്രി, സജീവൻ, കെ. റിയാസ്, കെ.കെ. സുഗത, എം. മജീദ്, കെ.കെ. ഇബ്രാഹിം, മൊയ്തി, ദിവ്യ, ശ്രീലേഖ, ഹൃദ്യ, ബൈജു, നിവേദ് സുനിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.