കളിപ്പാട്ടങ്ങളോട്​ വിട: വിദ്യാർഥികൾ പുസ്​തകങ്ങളൊരുക്കും

മുക്കം: വീട്ടിൽനിന്ന് കിട്ടുന്ന പോക്കറ്റ് മണി കൊണ്ട് മിഠായികളും കളിപ്പാട്ടങ്ങളും വാങ്ങില്ല ഇനി വിദ്യാർഥികൾ. വീട്ടിലും ക്ലാസിലും ലൈബ്രറി പുസ്തകമൊരുക്കും. പൂവാറൻതോട് ഗവ. എൽ.പി സ്കൂൾ വിദ്യാർഥികളാണ് മിഠായി ചലഞ്ചും കളിപ്പാട്ട ചലഞ്ചും നടത്തി ക്ലാസ് ലൈബ്രറിയിലേക്കും വീട്ടുലൈബ്രറിയിലേക്കും പുസ്തകങ്ങൾ ശേഖരിക്കുന്നത്. സമ്പൂർണ വായനാഗ്രാമം പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈബ്രറിയും വീട്ടുലൈബ്രറിയും വിപുലപ്പെടുത്തുന്നതിനു വേണ്ടി സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ നടത്തിയ വെല്ലുവിളിയാണ് കുട്ടികൾ എറ്റെടുത്തത്. വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ പാതിവിലക്ക് ലഭ്യമാക്കാൻ അധ്യാപകരും സഹായിക്കുന്നുണ്ട്. നൂറുകണക്കിന് പുസ്തകങ്ങൾ സ്കൂളിൽവെച്ചുതന്നെ വിതരണം ചെയ്തു. കൂടുതൽ പുസ്തകങ്ങൾ വാങ്ങിയ കുട്ടികൾക്ക് പി.ടി.എയുടെ വക പുസ്തകപ്പെട്ടി, പുസ്തകമേശ, പുസ്തക മുറി സ്റ്റിക്കറുകളും സമ്മാനിച്ചു. photo MKMUC 2 മിഠായിയും കളിപ്പാട്ടങ്ങളും ഒഴിവാക്കി പോക്കറ്റ് മണിയിൽ പുസ്തകങ്ങൾ ശേഖരിച്ച് പൂവാറംതോട് സ്കൂൾ കുട്ടികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.