ജി.എം.യു.പി സ്കൂൾ കൈതപ്പൊയിൽ മലയാളത്തിളക്കം ക്യാമ്പിന് സമാപനം

ഈങ്ങാപ്പുഴ: കുട്ടികളുടെ മലയാള പ്രാവീണ്യം വർധിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച മലയാളത്തിളക്കം പരിപാടിയുടെ ഭാഗമായി ജി.എം.യു.പി സ്കൂൾ കൈതപ്പൊയിൽ നടത്തിയ മലയാളത്തിളക്കം ക്യാമ്പിന് സമാപനം. സമാപനത്തോട് അനുബന്ധിച്ച് നടന്ന വിജയോത്സവം വാർഡ് മെംബർ കെ.സി. ശിഹാബ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനം പി.ടി.എ പ്രസിഡൻറ് അബ്ദുൽ കഹാർ വിതരണം ചെയ്തു. അഡ്വ. ഹൈദർ, കെ.ടി. ബെന്നി, കെ.വി. പരീത്, എം. ലിസി, പി.സി. നാസർ എന്നിവർ സംസാരിച്ചു. ബി.ആർ.സി ട്രെയിനർ ഷൈജ, എം.പി. ജാഫർ സാദിഖ് എന്നിവർ ക്ലാസെടുത്തു. photo gmup school33.jpg ജി.എം.യു.പി സ്കൂൾ കൈതപ്പൊയിൽ മലയാളത്തിളക്കം പദ്ധതിയുടെ വിജയോത്സവത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് വാർഡ് മെംബർ കെ.സി. ശിഹാബ് സമ്മാനങ്ങൾ നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.