കായിക താരങ്ങൾക്ക് ജന്മനാട്ടിൽ സ്വീകരണം

കൊടിയത്തൂർ: ഗുജറാത്തിൽ നടന്ന ദേശീയ സ്റ്റുഡൻറ്സ് ഒളിമ്പിക്സ് മത്സരത്തിൽ ബാഡ്മിൻറൺ ഡബിൾസിൽ സ്വർണമെഡലും സിംഗിൾസിൽ വെള്ളി മെഡലും നേടിയ കോഴിക്കോട് സാവിയോ ഹയർ സെക്കൻഡറി വിദ്യാർഥിയും വെസ്റ്റ് കൊടിയത്തൂർ വെള്ളങ്ങോട്ട് നാരായണ​െൻറയും ഗീതയുടെയും മകനുമായ ഹരി പ്രസാദ്, ഝാർഖണ്ഡിൽ നടന്ന നാഷനൽ അയിൻ ബോൾ മത്സരത്തിൽ കേരള ടീമിനു വേണ്ടി സ്വർണം നേടിയ നിയാസ് പുതിയോട്ടിൽ എന്നിവർക്ക് വെസ്റ്റ് കൊടിയത്തൂരിൽ സ്വീകരണം നൽകി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആമിന പാറക്കൽ അധ്യക്ഷത വഹിച്ചു. ഉപഹാരങ്ങൾ കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ സമ്മാനിച്ചു. വെസ്റ്റ് കൊടിയത്തൂരിലെ സന്നദ്ധ സംഘടനയായ ഒരുമയാണ് സ്വീകരണം ഒരുക്കിയത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ ആയ ജമീല തൊട്ടിമ്മൽ, ചേറ്റൂർ മുഹമ്മദ്‌, രാജേശ്വരി ടീച്ചർ, വി.പി പ്രേമകുമാരി, പ്രധാനാധ്യാപകൻ അബ്ദുൽ കലാം ആസാദ്‌, വി.സി. രാജൻ, എം.പി. അബ്ദുൽ മജീദ്, വി.സി. ദരുണ്‌ എന്നിവർ സംസാരിച്ചു. പി.കെ ഫൈസൽ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ്‌ എ.കെ റാഫി നന്ദിയും പറഞ്ഞു. photo kdr88 കായികതാരങ്ങൾക്ക് ജന്മനാട്ടിൽ സ്വീകരണത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ ഉപഹാരം സമ്മാനിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.