വില്‍പനക്ക് കൊണ്ടുവന്ന മദ്യവുമായി യുവാവ് അറസ്​റ്റില്‍

താമരശ്ശേരി: ബൈക്കില്‍ വില്‍പനക്ക് കൊണ്ടുവന്ന ഒമ്പതു ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ ആനോറമ്മല്‍ സുധീഷിനെയാണ് (41) താമരശ്ശേരി അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയിംസ് മാത്യുവും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ മദ്യവിൽപനയെ കുറിച്ച് എക്‌സൈസ് കമീഷണര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. എക്‌സൈസ് ഇൻറലിജന്‍സ് വിഭാഗവുമായി ചേര്‍ന്ന് കോടഞ്ചേരി-ഈങ്ങാപ്പുഴ റോഡില്‍ വാഹന പരിശോധന നടത്തവെയാണ് പിടിയിലാകുന്നത്. തിരുവമ്പാടി ബിവറേജസ് ഷോപ്പില്‍നിന്ന് മദ്യം വാങ്ങി കൈതപ്പൊയിലിലേക്ക് പോകുംവഴിയാണ് അറസ്റ്റിലായത്. പരിശോധനയില്‍ പ്രിവൻറിവ് ഓഫിസര്‍ കെ. ഗിരീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നൗഫല്‍, അശ്വന്ത്, വിശ്വന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.