ബഹുജന പങ്കാളിത്തത്തോടെ ധനസമാഹരണം

മേപ്പയൂർ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളി​െൻറ വികസനപ്രവർത്തനത്തിന് ഒരു കോടി രൂപ സമാഹരിക്കുന്നതി​െൻറ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡി​െൻറ നേതൃത്വത്തിൽ വീടുകൾ കയറി ധനസമാഹരണ പൂർത്തീകരണ പരിപാടികൾക്ക് തുടക്കംകുറിച്ചു. സ്കൂളിലെ മുൻ അധ്യാപകൻ മനക്കൽ അമ്മതിൽനിന്ന് ഗ്രാമ പഞ്ചായത്ത് അംഗം ഷർമിന കോമത്ത് സംഭാവന സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ സി.എം. ബാബു അധ്യക്ഷത വഹിച്ചു. അയൽസഭ ചെയർപേഴ്സൻ സരളമ്മ, കെ.കെ. നാരായണൻ, ടി.പി. അബ്ദുൽ കരീം, എൻ. ജയന്തി, സി.കെ. ഷാഹിദ, കെ.കെ. ഷാഹിന, പി.കെ. ജിഷ എന്നിവർ സംസാരിച്ചു. നവംബർ 30 വരെയാണ് ധനസമാഹരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.