ആയിരം വിദ്യാലയങ്ങളെ അന്താരാഷ്​ട്ര നിലവാരത്തിലേക്കുയർത്തും

നരിക്കുനി: സംസ്ഥാനത്തെ ആയിരം വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സർക്കാർ അനുവദിച്ച മൂന്നുകോടി രൂപയുടെ കെട്ടിടസമുച്ചയ നിർമാണത്തി​െൻറ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് സംവിധാനത്തി​െൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖ് അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന, നരിക്കുനി പഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് പി. അബ്്ദുൽ ജബ്ബാർ, ജില്ല പഞ്ചായത്ത് മെംബർ വി. ഷക്കീല, ഐ. ആമിന, വസന്തകുമാരി, പി. വേണുഗോപാൽ, ടി.പി. ശോഭന, എൻ.പി. മുഹമ്മദ്, വി. ഇല്യാസ്, പി.ഐ. വാസുദേവൻ നമ്പൂതിരി, വി. ബാബു, ഡി.ഇ.ഒ എൻ. മുരളി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി. വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് മണിക്കുട്ടൻ സ്വാഗതവും ഹെഡ്മാസ്റ്റർ പി.ടി. അബ്ബാസലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.