കേരള ടാക്സി ഡ്രൈവേഴ്സ്‌ ഓര്‍ഗനൈസേഷൻ ഒന്നാം വാര്‍ഷികം

ഫറോക്ക്‌: വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫറോക്ക് സ്റ്റാൻഡിലെ മുതിര്‍ന്ന ഡ്രൈവര്‍ ഒ. വാസു‍ കേക്ക്‌ മുറിച്ച്‌ ഉദ്ഘാടനം ചെയ്തു. ലഡു വിതരണവും കുണ്ടായിത്തോട്‌ അന്ധ വിദ്യാലയത്തിലെ അന്തേവാസികള്‍ക്ക്‌ ഭക്ഷണവും നല്‍കി. േകരള ടാക്‌സി ഡ്രൈവേഴ്‌സ്‌ അസോസിയേഷനിലെ അംഗങ്ങളിൽ വാഹനത്തില്‍ യാത്രചെയ്യുന്ന ഓരോ യാത്രക്കാര്‍ക്കും ശനിയാഴ്ച വാടകയുടെ 10 ശതമാനം കുറവ് നൽകി. സിറ്റി സോണ്‍ സെക്രട്ടറി എം.എസ്‌. റഷീദ്‌ വെള്ളിപ്പറമ്പ്‌ അധ്യക്ഷത വഹിച്ചു. നിസാര്‍ ആനങ്ങാടി, ഷഹദാദ്‌ ചാലിയം, ജാഫര്‍ ചാലിയം, റഹ്‌നുദ്ദീന്‍ ചാലിയം, ഫിറോസ്‌ നല്ലളം, കെ.സി. കബീര്‍ ഫറോക്ക്‌, എ.വി. അന്‍സാര്‍ ഫറോക്ക്‌, കെ. വിജേഷ്‌ ചുങ്കം, എന്‍. പ്രജീഷ്‌, പി. സാജിദ്, ബി. ഗഹൂര്‍ ബേപ്പൂര്‍, പി. കരീം, ടി. ബിജേഷ് ചെറുവണ്ണൂര്‍, ശബരീഷ്‌ മണ്ണൂര്‍, പി. സാജിത്ത്, ഷമിം പള്ളിക്കൽ ബസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൗഷിക് ചുങ്കം സ്വാഗതവും യാസര്‍ അറഫാത്ത്‌ ചുങ്കം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.