ഹർത്താൽ ആക്രമണം; സി.പി.എം പ്രതിഷേധ പ്രകടനം നടത്തി

നടുവണ്ണൂർ: സി.പി.എം ജില്ല സെക്രട്ടറി പി. മോഹന​െൻറ മകനും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ നികിതദാസിനെ ഹർത്താലനുകൂലികൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടുവണ്ണൂർ ടൗണിൽ സി.പി.എം നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രതിഷേധ പൊതുയോഗം പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സി.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. എൻ. ആലി സ്വാഗതം പറഞ്ഞു. സി. ബാലൻ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.കെ. ദാമോദരൻ, എം.എം. ഗംഗാധരൻ, ടി.പി. ദാമോദരൻ, അമീർ അലി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.