കാർഷിക രംഗത്ത് പുത്തൻ ചുവടുവെപ്പുമായി കുടുംബശ്രീ യൂനിറ്റ്

ഓമശ്ശേരി: വേനപ്പാറ ഹരിതം കുടുബശ്രീ യൂനിറ്റി​െൻറ സംഘകൃഷി വിജയം കാണുന്നു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ മലയോര പഞ്ചായത്തുകളിലെ കർഷകർക്ക് പച്ചക്കറിത്തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്താണ് യൂനിറ്റിലെ സാധാരണ കർഷക കുടുംബങ്ങൾ മാതൃകയാവുന്നത്. കാബേജ്, കോളിഫ്ലവർ, വെണ്ട, തക്കാളി, മുളക്, വഴുതന, പയർ തുടങ്ങിയവയുടെ 25,000 വീതമുള്ള ഒന്നര ലക്ഷം തൈകളാണ് കുടുംബശ്രീയിലെ നാലംഗങ്ങളുടെ ശ്രമഫലമായി വിതരണത്തിനു തയാറായിട്ടുള്ളത്. പറേക്കാട്ടിൽ ബാബു, ഭാര്യ നവോമി, മറ്റത്തിൽ തോമസ്, ഭാര്യ ജസീന എന്നിവരാണ് തൈ ഉൽപാദനത്തിനു നേതൃത്വം നൽകിയത്. ഗ്രാമപഞ്ചായത്തി​െൻറ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 2.2 ലക്ഷം അനുവദിച്ചു. കൃഷിവകുപ്പ് ആഭിമുഖ്യത്തിൽ തൈ ഉൽപാദനത്തിനായി ഗ്രീൻ ഹൗസ് സ്ഥാപിച്ചു. കൃഷിവകുപ്പി​െൻറ ആത്മ പദ്ധതിയിലുൾപ്പെടുത്തി മാനന്തവാടിയിൽനിന്ന് പ്രത്യേക പരിശീലന ക്ലാസും ലഭിച്ചു. കർണാടകയിൽനിന്ന് ചെടികൾക്ക് ആവശ്യമായ വിത്ത് വാങ്ങി. കൃഷി ഓഫിസർ സാജിദ് അഹ്മദി​െൻറ പിന്തുണയും ലഭിച്ചപ്പോൾ സ്വന്തം കൃഷിയിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് ഈ കൃഷി നാടുമുഴുവൻ വ്യാപിപ്പിക്കാനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.